തിരുവനന്തപുരം: ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ്ലീം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമ...
തിരുവനന്തപുരം: ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ്ലീം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും സി പി എം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബി ജെ പിയെ ജയിപ്പിക്കാനുള്ള ഹീന തന്ത്രമാണ്.
പിണറായി വിജയന്‍ പാഷാണം വര്‍ക്കിയുടെ നിലവാരത്തിലേക്ക് തരംതാണു; ഇതാണോ ഇടതുപക്ഷം ? ഇവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ? ഇവരാണോ പുരോഗമന പാര്‍ട്ടി ?. ഇവര്‍ തീവ്ര വലതുപക്ഷ പിന്തിരിപ്പന്‍മാരാണ്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇടത് പക്ഷം വടകരയിലെ നാണംകെട്ട തോല്‍വി പാലക്കാടും ആവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ്.
Key Words: VD Satheesan, Desabhimani
COMMENTS