കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷക സംഘം നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫ...
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷക സംഘം നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയില്‍ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
സാന്ദ്ര തോമസ് നിര്‍മിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ വച്ച് വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് സാന്ദ്രയുടെ പരാതി.
സാന്ദ്രയുടെ പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറി.
പരാതി അടിസ്ഥാനരഹിതമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിലാണ് സാന്ദ്ര തോമസിന് പുറത്താക്കിയതെന്നും ലിസ്റ്റിന് സ്റ്റീഫന്റെ പറയുന്നു. സാന്ദ്ര പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നാണ് ലിസ്റ്റിന് സ്റ്റീഫന്റെ നിലപാട്.
COMMENTS