തിരുവനന്തപുരം: ജാമ്യം ലഭിച്ചത് കൊണ്ട് പി പി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. സി പി എം അങ്ങനെകരുതണ്...
തിരുവനന്തപുരം: ജാമ്യം ലഭിച്ചത് കൊണ്ട് പി പി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. സി പി എം അങ്ങനെകരുതണ്ട. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് മൗഢ്യമാണ്. കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. അത് സ്വാഭാവിക നടപടിയാണ്. ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് പിപി ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്.
നീതിക്കായുള്ള എ ഡി എമ്മിന്റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പി പി ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍ ഡി എഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പോലീസിന്റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. അവരുടെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. പിപി ദിവ്യയെ സംരക്ഷിക്കുന്നത് പോലീസാണ്. ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്കിയതും ഇതേ പോലീസാണ്. ഈ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും.
പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. പി പി ദിവ്യ തെറ്റുചെയ്തെന്ന ബോധ്യം സി പി എമ്മിനുണ്ട്. കുറ്റബോധത്താലാണ് എം വി ഗോവിന്ദന് പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന പ്രതികരണം നടത്തിയത്. കുറ്റം ചെയ്ത പി പി ദിവ്യ ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം.
എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പി പി ദിവ്യയുടെ നടപടികളാണ്. ക്ഷണിക്കാത്ത യോഗത്തിലേക്ക് പി പി ദിവ്യ പോകരുതായിരുന്നു. അവരെ ആ യോഗത്തില്‍ പങ്കെടുപ്പിച്ചതും സംസാരിക്കാന്‍ മൈക്ക് നല്കിയതും കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. എല്ലാവര്ക്കും എ ഡി എമ്മിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. അദ്ദേഹത്തെ അപമാനത്തിന്റെ ചെളിക്കുണ്ടിലേക്ക് പി പി ദിവ്യ തള്ളിവിട്ടപ്പോഴാണ് ആത്മഹത്യ ചെയ്തത്. പി പി ദിവ്യയ്ക്കെതിരെ സി പി എമ്മിന്റെ സംഘടനാ നടപടി ആത്മാര്‍ത്ഥതയില്ലാത്തതാണ്. എ ഡി എമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മൊഴി കളക്ടര്‍ പോലീസിന് നല്‍കിയതിന് പിന്നിലും ഇടപെടലുണ്ടെന്നും കെ സുധാകരന് പറഞ്ഞു
Key Words: K Sudhakaran, PP Divya, Bail
COMMENTS