ചെറുതുരുത്തി: ചെറുതുരുത്തിയില്‍ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷന് സ്ക്വാഡ് പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത...
ചെറുതുരുത്തി: ചെറുതുരുത്തിയില്‍ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷന് സ്ക്വാഡ് പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുന്പില് തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം.
KL 51 P 4500 എന്ന രജിസ്ട്രേഷന് നമ്പറുള്ള കിയ കാറില്‍ ആയിരുന്നു പണം കൊണ്ടുവന്നത്. രാവിലെ മുതല്‍ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.
ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകള്‍ ഒന്നും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് കാണിക്കാനായില്ല. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇത് എന്നതാണ് പ്രധാനമായും സ്ക്വാഡ് പരിശോധിക്കുന്നത്.
നിലവില്‍ വാഹനവും പണവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം എറണാകുളത്തേക്ക് പര്‍ച്ചേസ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പ് സ്ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാറില്‍ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും , ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്.
Key Words: Election Squad, Black Money, Byelection, Investigation
COMMENTS