മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്...
മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണു ഭീഷണി സന്ദേശത്തില്‍. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയില്‍ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്. സമാനമായ നിരവധി വധഭീഷണികളാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ നേര്‍ക്കും ഉയരുന്നത്.
ഇന്നലെ വൈകിട്ടാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ് ഹെല്‍പ്ലൈന്‍ നമ്പറില്‍ വധഭീഷണി സന്ദേശമെത്തിയത്. സന്ദേശമയച്ച ആളെ കണ്ടെത്താനുള്ള നീക്കം മുംബൈ പൊലീസ് തുടങ്ങി. അതിനിടെ, യോഗി ആദിത്യനാഥിന്റെ സുരക്ഷാ സംഘം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.
Key Words: Death Threat, Yogi Adityanath
COMMENTS