ന്യൂഡല്‍ഹി: ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന്റെ അവസാന പ്രവൃത്തിദിവസമായിരുന്നു ഇന്ന്. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെ...
ന്യൂഡല്‍ഹി: ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന്റെ അവസാന പ്രവൃത്തിദിവസമായിരുന്നു ഇന്ന്. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ആരെങ്കിലും പങ്കെടുക്കാന്‍ കോടതിയില്‍ ഉണ്ടാകുമോ എന്നാണ് ആദ്യം കരുതിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ വിരമിക്കല്‍ ചടങ്ങിന് സാക്ഷിയാകാന്‍ ഒരുപാട് പേര് വന്നിട്ടുണ്ട്. താന്‍ ഈ കോടതി വിടുമ്പോള്‍ ഒരു വ്യത്യാസവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അതിന് കാരണം ജസ്റ്റിസ് ഖന്നയെപ്പോലെ ഒരാള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പിന്‍ഗാമിയുടെ കീഴിലുള്ള സുപ്രീം കോടതിയുടെ ഭാവിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Key Words: CJI DY Chandrachud, Farewell, Supreme Court
COMMENTS