ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്ത് വന്ന് തകര്‍ച്ചയിലേക്ക് പോയ മാലിദ്വീപിന്റെ മാതൃകയിലേക്ക് വീണ് ബംഗ്ലാദേശും. അദാനി ഗ്രൂപ് വൈദ...
ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്ത് വന്ന് തകര്‍ച്ചയിലേക്ക് പോയ മാലിദ്വീപിന്റെ മാതൃകയിലേക്ക് വീണ് ബംഗ്ലാദേശും. അദാനി ഗ്രൂപ് വൈദ്യുതി വിതരണം വെട്ടിക്കുറച്ചതോടെ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. 170 മില്ല്യണ്‍ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും നല്കാന് കമ്പനി തയ്യാറായില്ല.
1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് നല്കികൊണ്ടിരുന്നത്.അദാനി ഗ്രൂപ്പ് വിതരണം കുറച്ചതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്. ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.നേരത്തെ അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ഒക്കെ പുനഃ പരിശോധിക്കും എന്ന് മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയിലാണ് ബംഗ്ലാദേശ്.
Key Words: Bangladesh, Energy Crisis, Adani Group
COMMENTS