V.D Satheesan writes to CM about Sabarimala pilgrimage
തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട് ബുക്കിങ് സംവിധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനുമാണ് ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് കത്തയച്ചത്.
ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന ഗവണ്‍മെന്റിന്റെ തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കുറിച്ച് അറിയില്ലെന്നും 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന അയ്യപ്പന്മാര്‍ ദര്‍ശനം കിട്ടാതെ മടങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിനുള്ള അവസരം നല്‍കണമെന്നും മാത്രമല്ല ഭക്തരെ തടഞ്ഞു നിര്‍ത്തുന്നിടത്ത് ആവശ്യമായ ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ശബരിമലയിലേക്ക് ഭക്തരെ കടത്തിവിട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
Keywords: V.D Satheesan, CM, Sabarimala pilgrimage, Letter
COMMENTS