ശ്രീനഗര്‍: തിങ്കളാഴ്ച ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഒരു ഭീകരന് കൊല്ലപ്പെട്ടതായ...
ശ്രീനഗര്‍: തിങ്കളാഴ്ച ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഒരു ഭീകരന് കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോള്‍ സുരക്ഷാ സേന ഭീകരരുമായി വെടിവെപ്പ് തുടരുകയാണ്.
രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ 20 ഓളം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളയുകയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.
കശ്മീരില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും. കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 9 സൈനികരും 15 സാധാരണക്കാരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 ഭീകരരെ സൈന്യം വധിച്ചു. ജമ്മുവില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.
Key Words: Terror Attack, Army vehicle, Kashmir, Encounter
COMMENTS