Spot booking will continue in Sabarimala
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ശബരിമലയിലെ സ്പോട്ട് ബുക്കിങ് സംവിധാനം തുടരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ വിഷയത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കും. നേരത്തെ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ പ്രതിപക്ഷമടക്കം ശക്തമായി രംഗത്തെത്തിയിരുന്നു.
Keywords: Sabarimala, Spot booking, Online booking, Continue, CM
COMMENTS