മുംബൈ: നടന് സല്മാന് ഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍' അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേതെന്ന് സംശയിക്കു...
മുംബൈ: നടന് സല്മാന് ഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍' അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേതെന്ന് സംശയിക്കുന്ന വധഭീഷണി. പണം നല്‍കിയില്ലെങ്കില്‍, ബിഷ്ണോയി സംഘാംഗങ്ങളാല് അടുത്തിടെ കൊലചെയ്യപ്പെട്ട മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിന്റേതിനേക്കാള് മോശമായിരിക്കും സല്‍മാന്റെ ഗതി എന്നും ഭീഷണിയുണ്ട്. മുംബൈ ട്രാഫിക് പൊലീസിന് വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
'ഇത് നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സല്മാന് ഖാന് 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും' എന്നായിരുന്നു ഭീഷണി സന്ദേശം.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ മുംബൈ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ഖാന്റെ ബാന്ദ്ര വസതിക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
COMMENTS