In Mangalapuram of Thiruvananthapuram district, cable workers entered the house and tried to rape the girl. Pushing away the assailants, the girl cam
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് കേബിള്‍ ജോലിക്ക് എത്തിയവര്‍ വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.
അക്രമികളെ തള്ളിമാറ്റി പെണ്‍കുട്ടി പുറത്തിറങ്ങി നിലവിളിച്ചതോടെ നാട്ടുകാര്‍ കൂടി ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് മംഗലപുരം പൊലീസ് എത്തി ഇവരെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. കൊല്ലം സ്വദേശികളായ രണ്ടു യുവാക്കള്‍ എന്നതിനപ്പുറം വിശദാംശങ്ങള്‍ പൊലീസ് നല്കിയിട്ടില്ല.
അക്രമികള്‍ കുറച്ചു ദിവസങ്ങളായി ഇവിടെ കേബിള്‍ ജോലിയില്ഡ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും കഴിഞ്ഞി ദിവസം ഇവര്‍ ജോലിക്ക് എത്തിയിരുന്നു. വീട്ടില്‍ ആളില്ലെന്നു മനസ്സിലാക്കിയാണ് ഇവര്‍ അക്രമത്തിനു മുതിര്‍ന്നത്.
Summary: In Mangalapuram of Thiruvananthapuram district, cable workers entered the house and tried to rape the girl. Pushing away the assailants, the girl came out and screamed, and the locals also stopped them.
COMMENTS