തിരുവനന്തപുരം: ദി ഹിന്ദു ദിന പത്രത്തില്‍ വന്ന മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ പിആര്‍ ഏജന്‍സിയേയും പത്രത്തെയും പഴിചാരി രക്ഷപ്പ...
തിരുവനന്തപുരം: ദി ഹിന്ദു ദിന പത്രത്തില്‍ വന്ന മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ പിആര്‍ ഏജന്‍സിയേയും പത്രത്തെയും പഴിചാരി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കരുതരുതെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പു പറയേണ്ടത് പിണറായി വിജയനാണ്. അല്ലാതെ ഹിന്ദു പത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്വര്‍ണകള്ളക്കടത്തിന്റെ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയാ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിക്കു വേണ്ടി വാര്‍ത്താകുറിപ്പു കൈമാറിയ ഏജന്‍സിയെ ബലിയാടാക്കി ഒരു നാടിനെ അവഹേളിച്ചതില്‍ നിന്നു രക്ഷപ്പെടാനാണ് ഇപ്പോള്‍ ശ്രമം. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പു പറയേണ്ടത് പിണറായി വിജയനാണ്. അല്ലാതെ ഹിന്ദു പത്രമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇറക്കിയ ഒരു കുറിപ്പു കൊണ്ടു തീരുന്നതല്ല മലപ്പുറത്തിന്റെ വികാരത്തിനേറ്റ മുറിവ്. ഇത് മുഖ്യമന്ത്രി ഗൗരവമായി ഉള്‍ക്കൊണ്ട് ജനവികാരം മാനിച്ച് മാപ്പു പറയണം. മലപ്പുറത്തെ ജനങ്ങളെ ഒറ്റപ്പെടുത്തി അവഹേളിക്കാമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. മലപ്പുറം ജില്ല സ്വര്‍ണകളളക്കടത്തുകാരുടെയും സാമൂഹ്യവിരുദ്ധരുടെയും ആസ്ഥാനമാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു.
ഇമേജ് ബില്‍ഡിങ്ങിനു വേണ്ടി മുഖ്യമന്ത്രി വെച്ച പി ആര് ഏജന്‍സിയാണ് പത്രത്തെ സമീപിച്ചത്. അവര്‍ കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രി അറിയാതെയാണ് നല്‍കിയത് എന്നത് അപഹാസ്യമാണ്. ഈ വിശദീകരണം നല്കാന് തന്നെ 48 മണിക്കൂര്‍ വേണ്ടി വന്നു എന്നത് ഇതിനു പിന്നിലെ ഗൂഢാലോചന വെളിവാക്കുന്നു.
അന്‍വര്‍ ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കൊന്നും മറുപടിയില്ല. പാര്‍ട്ടി അണികളെക്കൊണ്ട് അന്‍വറിന്റെ വാദങ്ങളെ തമസ്കരിക്കാനാണ് ശ്രമം. ഒപ്പം മലപ്പുറത്തിനെതിരെ അവഹേളന പ്രസ്താവന നടത്താനും ശ്രമിക്കുന്നു. മുഖ്യമന്ത്രിക്കു എന്തൊക്കെയോ മറയ്ക്കാന്‍ ഉണ്ട്് എന്നതാണ് ഇത് കാണിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
Key Words: Ramesh Chennithala, Malappuram Controversy
COMMENTS