ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ് അധികാരമേറ്റു. ഷേര്‍-ഇ-കശ്മീര്‍ ...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ് അധികാരമേറ്റു. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദര്‍ ചൗധരി ഉള്‍പ്പെടെ അഞ്ചുമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കശ്മീര്‍ കുല്‍ഗാമില്‍ നിന്നുള്ള സകീന ഇട്ടുവാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിലെ ഏക വനിത. ജാവേദ് റാണ, മുന്‍ മന്ത്രിയായിരുന്ന ജാവേദ് ദാര്‍, സതീഷ് ശര്‍മ്മ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവര്‍. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തത്. നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഉപാധ്യക്ഷനായ ഒമര്‍ (54) രണ്ടാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
Key words: Omar Abdullah, Chief Minister, Jammu and Kashmir
COMMENTS