കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പുറത്താക്കും. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥ...
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പുറത്താക്കും. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതര്‍ നോട്ടീസ് നല്കി.
കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ആര്‍ഷോയുടെ മാതാപിതാക്കള്‍ക്ക് നല്കിയ നോട്ടീസില്‍ പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ആറാം സെമസ്റ്ററിന് ശേഷമുള്ള എക്സിറ്റ് ഓപ്ഷന് എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടി.
മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന് നല്കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എക്സിറ്റ് ഓപ്ഷനെടുത്താലും ആര്‍ഷോയെ ബിരുദം നല്കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്സും വേണമെന്നാണ് സര്‍വ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്.
Key Words: Maharajas College, PM Arshaw, SFI
COMMENTS