കോഴിക്കോട് : അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ് രംഗത്ത് പ്രതികരണവുമായി മനാഫ്. അര്‍ജുന്റെ പേരില്‍ ഫണ്ട് പിര...
കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ് രംഗത്ത് പ്രതികരണവുമായി മനാഫ്. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നു ലോറി ഉടമ മനാഫ് പറയുന്നു. അങ്ങനെ കണ്ടെത്തുകയാണെങ്കില്‍ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു.
''ഞാന്‍ ഇപ്പോഴാണ് ആരോപണങ്ങള്‍ അറിയുന്നത്. ഫോണ്‍ വല്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഫോണ്‍ എടുക്കുന്നില്ല. യുട്യൂബ് ചാനല്‍ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ്. അര്‍ജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങള്‍ വന്നതോടെ അത് തുടരാന്‍ തന്നെയാണ് തീരുമാനം. ലോറിക്ക് അര്‍ജുന്റെ പേരുതന്നെ ഇടും. ചിത അടങ്ങും മുന്‍പ് എന്നെ ക്രൂശിക്കരുതായിരുന്നു.'' മനാഫ് പറഞ്ഞു.
Key words: Lorry owner Manaf, Arjun, Arjun's family
COMMENTS