കൊച്ചി : നിരവധി പ്രശസ്ത മലയാള ചിത്രങ്ങളുടെ എഡിറ്ററായിരുന്ന നിഷാദ് യൂസഫിനെ പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സാ...
കൊച്ചി : നിരവധി പ്രശസ്ത മലയാള ചിത്രങ്ങളുടെ എഡിറ്ററായിരുന്ന നിഷാദ് യൂസഫിനെ പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.
2022 ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തല്ലുമാല കൂടാതെ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന് ജാവ, വണ്‍ , ചാവേര്‍, രാമചന്ദ്ര ബോസ്സ് & Co, ഉടല്, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രശസ്ത ചിത്രങ്ങള്‍. ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്.
നിരവധി ചാനലുകളില്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Key words: Film Editor, Nishad Yusuf, Dead
COMMENTS