ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ ഔദ്യോഗിക വസതിയില്‍നിന്നു നിര്‍ബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവില്‍ ലൈനിലെ '6 ഫ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ ഔദ്യോഗിക വസതിയില്‍നിന്നു നിര്‍ബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവില്‍ ലൈനിലെ '6 ഫ്‌ലാഗ് സ്റ്റാഫ് റോഡ്' ബംഗ്ലാവില്‍നിന്ന് അതിഷിയുടെ സാധനങ്ങള്‍ ബിജെപി നിര്‍ദേശപ്രകാരം ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവര്‍ ആരോപിച്ചു.
നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ബംഗ്ലാവിലേക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അതിഷി താമസം മാറിയത്. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാള്‍ താമസിച്ചിരുന്ന വസതിയാണ് ഇത്. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയല്ലെന്നും മുഖ്യമന്ത്രി അതിഷിക്ക് ഇതുവരെ ഇത് അനുവദിച്ചിട്ടില്ലെന്നും ലഫ്.ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കി. അതിഷി അനുവാദമില്ലാതെ അവരുടെ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചെന്നും പിന്നീട് അവര്‍ തന്നെ ഇതു നീക്കം ചെയ്യുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ ഓഫിസ് അറിയിച്ചു. സംഭവം രാജ്യതലസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ഗവര്‍ണര്‍ പോരിനു വഴിവച്ചിരിക്കുകയാണ്.
Key words: Complaint, Delhi CM Atishi


COMMENTS