കൊച്ചി : ഗുണ്ടാ തലവൻ ഓം പ്രകാശ് ഉൾപ്പെട്ട ലഹരി മരുന്ന് ഇടപാടുമായി ആരോപണങ്ങളിൽ കുടുങ്ങി നിൽക്കേ നടി പ്രയാഗ മാർട്ടിൻ പങ്കുവെച്ച് ഇൻസ്റ്റാഗ്ര...
കൊച്ചി : ഗുണ്ടാ തലവൻ ഓം പ്രകാശ് ഉൾപ്പെട്ട ലഹരി മരുന്ന് ഇടപാടുമായി ആരോപണങ്ങളിൽ കുടുങ്ങി നിൽക്കേ നടി പ്രയാഗ മാർട്ടിൻ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറി ചർച്ചയാവുന്നു.
ഹ ഹ ഹി ഹി ഹു ഹു എന്നിങ്ങനെ ഒരു പേജ് നിറയെ എഴുതി പ്രയാഗ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഓം പ്രകാശിന്റെ മുറിയിൽ പ്രയാഗയും നടൻ ശ്രീനാഥ് ഭാസിയും എന്തിന് എത്തി എന്ന് പോലീസ് അന്വേഷിക്കുന്നതിനിടയാണ് പ്രയാഗ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രയാഗയേയും ശ്രീനാഥ് ഭാസിയെയും പോലീസ് തെളിവെടുപ്പിന് വിളിക്കാനിരിക്കെയാണ് നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്.
നടി പോലീസിനെയും അന്വേഷണ സംവിധാനങ്ങളെയും അപഹസിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചിലർ പറയുന്നു.
എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അതിൻറെ ആത്മവിശ്വാസമാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്.
Keywords: Prayaga Martin, Sreenath Bhasi, Om Prakash
COMMENTS