പാലക്കാട് : കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിന്റെ കുടക്കീഴില് എത്തിയതോടെ കുറ്റസമ്മതവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സ...
പാലക്കാട് : കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിന്റെ കുടക്കീഴില് എത്തിയതോടെ കുറ്റസമ്മതവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിന്.
കോണ്‍ഗ്രസിലായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയതിലും രൂക്ഷമായി വിമര്‍ശിച്ചതിലുമാണു സരിന് കോണ്‍ഗ്രസിനെ തള്ളിയും സിപിഎമ്മിനെ ചേര്‍ത്തുപിടിച്ചും രംഗത്തെത്തിയത്. സിപിഎമ്മിനെതിരായ എല്ലാ വിമര്‍ശനങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടെന്നും നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായിട്ടായിരുന്നു പണ്ടത്തെ പോസ്റ്റുകളെന്നും സരിന് വ്യക്തമാക്കി.
''കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് ഞാന്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍, ആ സംസ്കാരത്തിന്റെ ഭാഗമായി നടത്തിയ ചില ഇടപെടലുകള്‍, പരാമര്‍ശങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്. ഈ കഴിഞ്ഞുപോയ സമയങ്ങളില്‍ ഞാന്‍ സഖാക്കളില്‍നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നു. പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്നുമാത്രം.
ഇടതുപക്ഷത്തെ ഏതെങ്കിലും നേതാവിനെ, വിശിഷ്യാ പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ഒരൊറ്റ മനസ്സായിനിന്ന് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുന്നത് കണ്ടു കണ്ണുമിഴിച്ചു നിന്നിട്ടുണ്ട്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇടതുപക്ഷത്തേക്ക് വന്നത് എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാന്‍ കരുത്തു നല്‍കുന്നത് തുറന്നതും സുതാര്യവുമായ എന്റെ പൊതുജീവിതമാണ്. മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു വിശ്വസിച്ച പ്രസ്ഥാനം തെരുവിലുപേക്ഷിച്ചപ്പോള്‍, എന്നെ അനാഥമാക്കില്ല എന്ന് വാക്ക് നല്കിയ, പിന്തുണ നല്കിയ ഇടതുപക്ഷത്തോട്, എന്റെ സഖാക്കളോട്, ചെങ്കൊടിയോട്, ഞാന്‍ മരണം വരെയും നന്ദിയും കൂറും ഉള്ളവനായിരിക്കും.''- സരിന്റെ കുറിപ്പില്‍നിന്ന്.
Key words: Sarin, Pinarayi Vijayan, Troll, LDF
COMMENTS