കാസര്‍ഗോഡ്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഉക്രംപാടിയിലെ പി കുമാരന് നായരുടെ മ...
കാസര്‍ഗോഡ്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഉക്രംപാടിയിലെ പി കുമാരന് നായരുടെ മകന് എം മണികണ്ഠന്(38) ആണു മരിച്ചത്. 2 ആഴ്ചയോളം കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
മുംബൈയില്‍ സഹോദരന് ശശിധരനൊപ്പം കടയില്‍ ജോലിചെയ്തിരുന്ന മണികണ്ഠന് പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരില്‍ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്.
Key Words: Amoebic Brain Fever, Death,
COMMENTS