ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭ...
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാര്‍വാറില്‍ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തല്‍. ഇന്ന് കൂടി മഴയില്ലെങ്കില്‍ നാളെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവില്‍ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഗോവയില്‍ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ 30-40 മണിക്കൂര്‍ സമയം ആവശ്യമാണ്. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചില്‍ തുടങ്ങാനാകുക എന്നും അധികൃതര്‍ അറിയിച്ചു.
നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബര്‍ 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്താല്‍ ഡ്രഡ്ജര്‍ കൊണ്ട് വരുന്നതിനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രെഡ്ജിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ഡ്രഡ്ജര്‍ ആണ് ടഗ് ബോട്ടില്‍ സ്ഥലത്തേക്ക് കൊണ്ട് വരിക. ഇതിന്റെ എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അര്‍ജുന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
Key Words: Arjun Missing, Missing, Arjun Mission
COMMENTS