തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പൊലീസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇന്ന് കിട്ടിയേക്കും. ഹേമ കമ്മിറ്റി ശേഖ...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പൊലീസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇന്ന് കിട്ടിയേക്കും. ഹേമ കമ്മിറ്റി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുളളവ പൊലീസിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
റിപ്പോര്‍ട്ടിലെ മൊഴികള്‍ പരിശോധിച്ച് നിയമോപദേശം തേടാനാണ് എസ് ഐ ടിയുടെ ആദ്യ നീക്കം. കേസെടുക്കാന്‍ കഴിയുന്ന മൊഴിയാണോ എന്നാണ് ഉറപ്പുവരുത്തുക. അതിനുശേഷം മൊഴി നല്‍കിയവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. കേസുമായി മുന്നോട്ടുപോകാന്‍ തയാറാണെങ്കില്‍ കേസെടുത്ത് നടപടി തുടങ്ങും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ പ്രത്യേക സംഘം ഉടന്‍ യോഗം ചേരും. റിപ്പോര്‍ട്ട് പൂര്‍ണമായും പ്രത്യേക സംഘത്തിന് കൈമാറാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ കൈമാറിയാല്‍ ഉടന്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘം യോഗം ചേരും. കമ്മിറ്റി മുന്നില്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ടാഴ്ചക്കുള്ളില്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നാണ് പ്രത്യേക സംഘത്തിനുള്ള നിര്‍ദ്ദേശം.
22 കേസുകളാണ് പ്രത്യേക സംഘം നിലവില്‍ അന്വേഷിക്കുന്നത്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്കിയവര് പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറായാല്‍ വീണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 50 ലധികം പേരാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്കിയത്ഇ വരുടെയെല്ലാം മൊഴി പ്രത്യേക സംഘം രണ്ടാഴ്ചക്കുള്ളില്‍ രേഖപ്പെടുത്തും. ഇതിന് മേല്‍ വേഗത്തില്‍ നടപടി സ്വീകരിക്കേണ്ടതുള്ളതിനാല്‍ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തും.
കമ്മിറ്റി മുന്നില്‍ വന്ന മൊഴികള്‍ ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രത്യേക സംഘത്തിനുള്ള കോടതി നിര്‍ദ്ദേശം.
Key Words: Hema Committee Report, High Court
COMMENTS