തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്നു നീക്കാന്‍ ശ്രമിച്ചാല്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കുമെന്ന എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തോടെ എന്‍.സി.പ...
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്നു നീക്കാന്‍ ശ്രമിച്ചാല്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കുമെന്ന എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തോടെ എന്‍.സി.പിയിലെ തര്‍ക്കം രൂക്ഷമാകുന്നു. ഇന്നു മുഖ്യമന്ത്രിയെയും നാളെ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെയും കണ്ട് തന്റെ മന്ത്രി സ്ഥാന അര്‍ഹത ബോധ്യപ്പെടുത്താനുള്ള ശ്രമം തോമസ് കെ തോമസ് എം എല്‍ എ തുടങ്ങി. പവാറിനെ കാണാന്‍ മന്ത്രി ശശീന്ദ്രന് പോകുമോ എന്നു വ്യക്തമല്ല.
പവാറുമായി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും, തോമസ് കെ. തോമസും നടത്തുന്ന കൂടിക്കാഴ്ച നാളെ മുംബൈയിലാണ്. സ്ഥാനം ഒഴിയാന്‍ ധാരണയില്ലെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുമെന്നാണു മറു വിഭാഗത്തിന്റെ പ്രതീക്ഷ.
Key words: NCP, AK Saseendran,Thomas K.Thomas, Pawar
COMMENTS