മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിപ ബാധിച്ച് മരിച്ച 24കാരന്റെ സമ്പര്‍ക്ക പട്ടികയ...
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിപ ബാധിച്ച് മരിച്ച 24കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡുമാണ് കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പ്രഖ്യാപിച്ചത്.
ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും. ഈ വാര്‍ഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Key Words: Malappuram, Nipah
COMMENTS