ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് യു.പിയില്‍ നരബലി. സ്കൂളിന്റ അഭിവൃദ്ധിക്കും യശസ്സിനുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹാഥ...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് യു.പിയില്‍ നരബലി. സ്കൂളിന്റ അഭിവൃദ്ധിക്കും യശസ്സിനുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹാഥ്റസില്‍ സെപ്തംബര്‍ 22ന് ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൂന്ന് പേര് ചേര്‍ന്ന് കുട്ടിയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. സഹപാവ് പൊലീസ് സ്റ്റേഷന് പരിധിയിലെ റാസ്ഗവാനിലെ ഡി എല്‍ പബ്ലിക് സ്കൂളിലാണ് സംഭവം.
സ്കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേല്‍, ബാഗേലിന്റെ പിതാവ് യശോധന്‍ സിങ്, അധ്യാപകരായ ലക്ഷ്മണ് സിംഗ്, വീര്‍പാല്‍ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി ഹാഥ്റസ് എസ് പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
സെപ്തംബര്‍ ആറിന് മറ്റൊരു ആണ്‍കുട്ടിയെ നരബലി നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, കുട്ടി നിലവിളിച്ചതോടെ പദ്ധതി പാളി. പിന്നീട് നടന്ന വൈദ്യപരിശോധനയില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
സെപ്തംബര്‍ 22ന് സ്കൂളിന് പുറകിലുള്ള കുഴല്‍ക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പ്രതികള്‍ സ്കൂളിനുള്ളില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അന്വേഷണത്തില്‍ കുഴല്‍ക്കിണറിന് സമീപം മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
Key words: Human Sacrifice, U.P
COMMENTS