കൊച്ചി: വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക...
കൊച്ചി: വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്.
മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അതേസമയം, മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി.
Key Words: Michelle Shaji, Death, Investigation
COMMENTS