Manipur violence: woman killed; curfew imposed
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തിപ്രാപിക്കുക്കുന്നു. കങ്‌പോക്പി ജില്ലയിലെ ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പിനിടെ സ്ത്രീ കൊല്ലപ്പെട്ടു. ഗ്രാമത്തിലെവീടുകള്‍ക്ക് ആക്രമികള്‍ തീവച്ചതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
ഏറ്റുമുട്ടലില്‍ ശക്തിയേറിയ ബോംബുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍.പി.എഫും ആക്രമികള്‍ തമ്മിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍ എന്നീ മൂന്നു ജില്ലകളില്‍ അനിശ്ചിതകാല നിരോധനാജ്ഞ പുറപ്പെടുവിച്ചു.
Keywords: Manipur, Violence, Curfew, Woman killed
COMMENTS