തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയവര്‍ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്‍. പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി ജെ പിക്ക് കൊടുക്കും. യോഗി ആ...
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയവര്‍ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്‍. പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി ജെ പിക്ക് കൊടുക്കും. യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍ എസ്സ് എസ്സിന് വിശ്വാസം പിണറായി വിജയനെ. പിണറായിയുടെ കവച കുണ്ഡലങ്ങളാണ് അജിത് കുമാറും, ശരിയും. അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി പിണറായി രാജി വച്ചാല്‍ മതിയെന്നും മുരളീധരന്‍.
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയവര്‍ പൊങ്കാലയും കലക്കുമെന്ന് കെ. മുരളീധരന്‍. പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി ജെ പിക്ക് കൊടുക്കും. യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍. എസ്.എസിന് വിശ്വാസം പിണറായി വിജയനെ. പിണറായിയുടെ കവച കുണ്ഡലങ്ങളാണ് അജിത് കുമാറും, ശരിയും. അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി പിണറായി രാജി വച്ചാല്‍ മതിയെന്നും മുരളീധരന്‍.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെയും അദ്ദേഹം പരിഹസിച്ചു. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും കൂടെയാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണത്തെ തലശേരി സ്ഥാനാര്‍ത്ഥിയാണ് പി ശശിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Key Words: K Muralidharan, Thrissur Pooram
COMMENTS