തിരുവനന്തപുരം: ആര് എസ് എസ് - എ ഡി ജി പി കൂടിക്കാഴ്ചയില്‍ സി പി എമ്മിനും സര്‍ക്കാരിനും എന്തൊക്കയോ മറച്ചുവെയ്ക്കാനുണ്ടെന്നും സര്‍ക്കാരിന്റെ ന...
തിരുവനന്തപുരം: ആര് എസ് എസ് - എ ഡി ജി പി കൂടിക്കാഴ്ചയില്‍ സി പി എമ്മിനും സര്‍ക്കാരിനും എന്തൊക്കയോ മറച്ചുവെയ്ക്കാനുണ്ടെന്നും സര്‍ക്കാരിന്റെ നടപടികളില്‍ സുതാര്യതയില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.
സി പി എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നത നേതൃത്വം മൗനം പാലിക്കുന്നത് അങ്ങേയറ്റത്തെ നിര്‍ഭാഗ്യകരമാണ്. സിപിഎമ്മും ആര് എസ് എസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരുന്നു എ ഡി ജി പി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെന്ന് ഓരോദിവസം കഴിയുംതോറും വ്യക്തമാവുകയാണ്.
തൃശ്ശൂര്‍ പൂരം നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എ ഡി ജി പി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധികാരികമാവുകയെന്നും അദ്ദേഹം ചോദിച്ചു.
Key Words: Investigation, RSS, ADGP , KC Venugopal MP
COMMENTS