തിരുവനന്തപുരം: എന്‍ സി പിയില്‍ മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്...
തിരുവനന്തപുരം: എന്‍ സി പിയില്‍ മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. പാര്‍ട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.കെ ശശീന്ദ്രന് പറഞ്ഞു.
അതേസമയം, ശശീന്ദ്രന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാര്‍ത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളാണ്. അവര്‍ക്കുവേണ്ടി നിലനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ ശശീന്ദ്രന്റെ വാക്കുകള്‍
രാജി വെച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താത്പര്യമില്ല. ഒരു ഗ്രേസ്ഫുള്‍ ആയ മാറ്റമാണ് വേണ്ടത്. എം എല്‍ എ കാലാവധി കഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചര്‍ച്ച. അതില്‍ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആദരപൂര്‍വ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാല്‍ സന്തോഷപൂര്‍വം സ്വീകരിക്കും.
COMMENTS