നിലമ്പൂർ: ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പി വി അൻവർ എം എൽ എയെ അനുകൂലിച്ചു നിലമ്പൂരിൽ ഐ എൻ ടി യു സിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെത...
നിലമ്പൂർ: ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പി വി അൻവർ എം എൽ എയെ അനുകൂലിച്ചു നിലമ്പൂരിൽ ഐ എൻ ടി യു സിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐ എൻ ടി യു സിയുടെ ഫ്ലക്സിലുള്ളത്. അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എ ഡി ജി പി - ആർ എസ് എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്.
സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐ എൻ ടി യു സി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
Key words: Flux Board, INTUC, Nilambur, PV Anwar MLA.
COMMENTS