ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ യുവാവിനെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എം പോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവ് നിലവില്‍ ചികിത്സകളോടു പ്രതികരിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ യുവാവിനു വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ ഇന്ത്യയില്‍ എംപോക്സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. എംപോക്സില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പഴയ വകഭേദം മറ്റൊരു യുവാവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എംപോക്സ് ലക്ഷണങ്ങളുമായി സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്യുകയും ടെസ്റ്റിങ് നടത്തുകയും ചെയ്യണമെന്നു കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധയുള്ളവരെ ഐസൊലേഷന്‍ വിധേയമാക്കണം. രോഗവ്യാപനം തടയാന്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
Key Words: Mpox, Alert, Isolation
COMMENTS