തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി. ...
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി. അത്തരം ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമല്ലെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീം കോടതി വിധിയ
ജനുവരി 11 ന്, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് ചെന്നൈയില്‍ നിന്നുള്ള 28 കാരനായ യുവാവിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു, അത്തരം വ്യക്തമായ ഉള്ളടക്കം സ്വകാര്യമായി കാണുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
വിധി പുറപ്പെടുവിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഇന്ന് പറഞ്ഞു.
Key words: Child Pornography, POCSO Act, Supreme Court
COMMENTS