കൊച്ചി: പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്...
കൊച്ചി: പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണകക്ഷി എം എല്‍ എ ഉന്നയിച്ചിട്ടുള്ളത്.
ആരോപണങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവം മൂടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ശരിയായ അന്വേഷണം നടത്താന്‍ കഴിവുള്ള ഏജന്‍സിയെയോ ദേശീയ ഏജന്‍സിയെയോ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം.
Key Words: Investigation, PV Anwar, High Court
COMMENTS