തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് പുലിയായി വന്ന പി.വി അന്‍വര്‍ എം.എല്‍.എ ഇപ്പോള്‍ എലിയായി മാറിയിരിക്കുകയാണെന്ന്...
തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് പുലിയായി വന്ന പി.വി അന്‍വര്‍ എം.എല്‍.എ ഇപ്പോള്‍ എലിയായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം ഹസ്സന്‍.
ക്രിമിനല്‍ മാഫിയ സംഘങ്ങളെ വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും പിണറായി വിജയനാണ്. കഴിഞ്ഞ ഭരണത്തില്‍ എം ശിവശങ്കരന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ പി ശശിയും അജിത് കുമാറുമാണെന്ന വ്യത്യാസം മാത്രം. കേരള പ്രദേശ് മഹിള കോണ്‍ഗ്രസ് മഹിള സാഹസ് സോണ്‍ നാല് ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. അധ്യക്ഷത വഹിച്ചു.
വേട്ടക്കാരായ രഞ്ജിത്തിനേയും മുകേഷിനേയും സംരക്ഷിക്കുന്നതിനാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവെച്ചത്. പട്ടിക്ക് പവിഴം കിട്ടിയത് പോലെയാണ് സജി ചെറിയാന് സാംസ്‌ക്കാരിക വകുപ്പ്. സി പി ഐ പറഞ്ഞിട്ടും മുകേഷ് എം എല്‍ എ സ്ഥാനം രാജിവെയ്ക്കുന്നില്ല, സി പി ഐക്ക് ഇടതു മുന്നണിയില്‍ പുല്ല് വിലയാണുള്ളതെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.
Keywords: PV Anwar, MM Hassan
COMMENTS