കൊച്ചി: ഏഴ് നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്‌സ്...
കൊച്ചി: ഏഴ് നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് 26-കാരി പരാതി ഉന്നയിക്കുന്നു. സംഭവത്തില്‍ യുവതി ഡി ജി പിക്ക് പരാതി നല്‍കി.2014-ാണ് സംഭവം.
സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഇവര്‍ തന്നെ ചെന്നൈയിലെത്തിക്കുന്നതെന്ന് യുവതി പറഞ്ഞു. സിനിമയില്‍ അവസരം ലഭിച്ചാല്‍ ഭാവി ഭദ്രമാകുമെന്ന് ധരിപ്പിച്ചാണ് ഇവര്‍ അവിടെ എത്തിച്ചത്. അമ്മയ്ക്കൊപ്പമാണ് ചെന്നൈയിലേക്ക് പോകുന്നത്. അവിടെ എത്തിയതിന് ശേഷം അമ്മയെ ഒഴിവാക്കി തന്നെ ഒറ്റയ്ക്കാണ് ഓഡിഷനെന്ന് പറഞ്ഞ് കൊണ്ടുപോയതെന്ന് 26-കാരി പറഞ്ഞു.
ബന്ധു ആയതിനാല്‍ തന്നെ കൂടെ പോകുന്നതിലോ കൊണ്ടു പോകുന്നതിലോ അസ്വാഭാവികയൊന്നും തോന്നിയില്ല. ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ ആറ് പേരോളം ഉണ്ടായിരുന്നു. അവരിലൊരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും മുടിയില്‍ പിടിക്കുകയും ചെയ്തു. അസ്വാഭാവികത തോന്നി പേടിച്ച് അലറിയപ്പോള്‍ നടി ദേഷ്യപ്പെട്ടു. വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പേടിക്കേണ്ട, ഞാന്‍ കൂടെയില്ലെ എന്ന് അവര്‍ പറഞ്ഞു. ചെറിയൊരു അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്നും അവര്‍ പറഞ്ഞതായി 26-കാരി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ബഹളം വച്ച് ഇറങ്ങി വന്നു.
തന്നെ മാത്രമല്ല, മറ്റ് പലരെയും ഇത്തരത്തില്‍ എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 16-ാം വയസിലാണ് ദുരനുഭവമുണ്ടായതെന്നും അതിന് ശേഷം അവരുമായി അടുപ്പമില്ലെന്നും യുവതി വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനായി നടി പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Allegation, Movie
COMMENTS