കൊച്ചി : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി. 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതി...
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി. 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ള നടിയാണ് ഇപ്പോള്‍ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ച് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.
Key words: Actress, Sexual Harassment Complaint, Balachandra Menon
COMMENTS