തൃശൂര്‍: നാടിനെ ഞെട്ടിക്കുന്ന കൊലപാതകത്തിനു സാക്ഷിയായി തൃശൂര്‍. കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ചു. കോയമ്പത...
തൃശൂര്‍: നാടിനെ ഞെട്ടിക്കുന്ന കൊലപാതകത്തിനു സാക്ഷിയായി തൃശൂര്‍. കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മര്‍ദ്ദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. നാലംഗ സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്.
കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുണ്‍ നല്‍കാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാന്‍ വേണ്ടി പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി.അരുണിന്റെ സുഹൃത്ത് ശശാങ്കനും മര്‍ദനമേറ്റു. വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മര്‍ദ്ദിച്ചു. അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലന്‍സ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Key Words: Crime, Ambulance, Murder
COMMENTS