Uttarakhand and Himachal Pradesh cloudbursts
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കനത്ത മഴയും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. ആറു പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹിമാചല്‍പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മാണ്ഡിയിലും മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സമേജ് ഖഡില്‍ 19 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്.എഫ് സംഘം ഇവിടേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം മാണ്ഡിയില്‍ ഒന്‍പത് പേരെ കാണാതായതായതായാണ് റിപ്പോര്‍ട്ടുള്ളത്. ഇവിടങ്ങളിലെല്ലാം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
കേദാര്‍നാഥില്‍ 200 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Keywords: Uttarakhand, Himachal Pradesh, cloudbursts, Heavy rain
COMMENTS