എരുമേലിയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി മുണ്ടക്കയത...
എരുമേലിയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ ലോഡ്ജില്‍ കണ്ടതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഒരു യുവാവും, പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി പറയുന്നു.
വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. പല്ലില്‍ കമ്പി ഇട്ടിരുന്നത് കൊണ്ടാണ് സംശയം പിന്നീട് തോന്നിയത്. തുടര്‍ന്ന് പത്രത്തിലും മറ്റും വന്ന ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. കാണാതാകുന്ന ദിവസങ്ങള്‍ക്ക് മുമ്പ് ഉള്ള ഒരു ദിവസം രാവിലെ 11.30 ഓടെയാണ് പെണ്‍കുട്ടിയെ കണ്ടത്.
ഒരു പരീക്ഷ എഴുതാന്‍ പോകുവാണെന്നും സുഹൃത്തിനെ കാത്തുനില്‍ക്കുകയാണെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. പിന്നീട് വെളുത്തു മെലിഞ്ഞ രൂപമുള്ള അഞ്ജാതനായ യുവാവ് ഉച്ചയോടെ വന്ന് മുറിയെടുത്തു. 102-ാം നമ്പര്‍ മുറിയാണ് യുവാവ് എടുത്തത്. നാലുമണികഴിഞ്ഞ് രണ്ട് പേരും പോവുകയും ചെയ്തെന്നും സിബിഎ ഇതിനെക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ലെന്നും മുന്‍ ലോഡ്ജ് ജീവനക്കാരി പറഞ്ഞു.
മാധ്യമങ്ങളില്‍ ജസ്നയുടെ പടം സഹിതം വാര്‍ത്ത വന്നപ്പോള്‍ ഇത് അന്ന് ലോഡ്ജില്‍ വച്ച് കണ്ട പെണ്കുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരുന്നെന്നും എന്നാല്‍ ഇതേക്കുറിച്ച് ആരോടും ഒന്നും പറയണ്ടെന്ന് ലോഡ്ജ് ഉടമ നിര്‍ദ്ദേശിച്ചിരുന്നതായും മുന്‍ ജീവനക്കാരി പറയുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ എല്ലാ വിവരവും പറഞ്ഞതായും മുന്‍ ലോഡ്ജ് ജീവനക്കാരി വ്യക്തമാക്കി.
എന്നാല്‍, ഇവര്‍ക്കെതിരെ ലോഡ്ജ് ഉടമയുമ ജസ്നയുടെ പിതാവും രംഗത്തെത്തി. സ്ത്രീയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ. ജസ്നയുമായി രൂപസാദൃശ്യമുള്ള ആരും ലോഡ്ജില്‍ വന്നിട്ടില്ലെന്നും അതിനെക്കുറിച്ച് തന്നോട് ഇതുവരെ അവര്‍ ചോദിച്ചിട്ടുമില്ലെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
ആരോപണമുയര്‍ത്തിയ സ്ത്രീയെ ലോഡ്ജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി.
മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ ജെസ്നയുടെ പിതാവ് ജയിംസ് നിഷേധിക്കുകയും സ്ത്രീയുടെ സുഹൃത്തോ ആയ ഒരാള്‍ ശനിയാഴ്ച വിളിച്ചിരുന്നു. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞതായും ജെസ്നയുടെ പിതാവ് പറഞ്ഞു.
മുണ്ടക്കയം സ്വദേശിനിയുടെത് അന്വേഷണം വഴിതെറ്റിക്കാനുള്ള പരാമര്‍ശമാണെന്നും, ജെസ്ന തിരോധാനം സിബിഐ കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Jesna, Missing Case,
COMMENTS