കോഴിക്കോട്: ഉള്ള് പൊട്ടി, ചങ്ക്പിടഞ്ഞ് കേരളം വയനാട്ടിലേക്ക് ഉറ്റുനോക്കുന്നു. ഉറ്റവരെത്തേടി തലങ്ങും വിലങ്ങും പായുന്ന മനുഷ്യരോട് ഒരു ആശ്വാസ വാ...
കോഴിക്കോട്: ഉള്ള് പൊട്ടി, ചങ്ക്പിടഞ്ഞ് കേരളം വയനാട്ടിലേക്ക് ഉറ്റുനോക്കുന്നു. ഉറ്റവരെത്തേടി തലങ്ങും വിലങ്ങും പായുന്ന മനുഷ്യരോട് ഒരു ആശ്വാസ വാക്കുപോലും പറയാനാകാതെ കേരളം തേങ്ങുന്നു. വയനാടിനൊപ്പം ഉരുള്‍പൊട്ടിയ കോഴിക്കോടെ വിലങ്ങാടുനിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ മാത്യു എന്ന മത്തായി(60) മാഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഉരുള്‍പൊട്ടലുണ്ടായ ചൊവ്വാഴ്ച രാത്രി രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു മത്തായി മാഷ്. കുമ്പളച്ചോല ഗവ. എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് വിലങ്ങാട് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍സമയത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഇദ്ദേഹം മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ സമീപത്തെ കടയിലേക്ക് കയറി നിന്നു. ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഇദ്ദേഹത്തെ കയറിട്ടുകൊടുത്ത് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മൂന്നാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയായിരുന്നു.
COMMENTS