കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ജോമോള്‍. കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് തന്നോ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ജോമോള്‍. കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുള്ള പ്രമുഖര്‍ ആരെന്ന് അറിയില്ലന്നും നടി വ്യക്തമാക്കി.
ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകില്‍ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോള്‍ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേവരെ തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടില്ല.
ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിര്‍ത്തിയിട്ടുണ്ട് എന്ന്. അങ്ങനെയെങ്കില്‍ ഒരു സമയത്ത് എനിക്കും അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഞാനും മാറി നിന്നുവെന്നും ജോമോള്‍ പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്.
ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതില്‍ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉള്ളവര്‍ പരാതിയുമായി വന്നാല്‍ അവര്‍ക്കൊപ്പം നില്ക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോള്‍ വ്യക്തമാക്കി.
COMMENTS