തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഇനി ഓള് പാസ് ഇല്ല. എല്ലാവരേയും ജയിപ്പിച്ചു വിടുന്ന രീതിക്ക് മാറ്റം വരുന്നു. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശു...
തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഇനി ഓള് പാസ് ഇല്ല. എല്ലാവരേയും ജയിപ്പിച്ചു വിടുന്ന രീതിക്ക് മാറ്റം വരുന്നു. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭാ യോഗത്തിലെ ഈ തീരുമാനം.
അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും.
2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അം?ഗീകരിച്ചാണ് മന്ത്രിസഭാ യോഗത്തിലെ ഈ തീരുമാനം.
വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
Key Words: All Pass, School, Education
COMMENTS