ബെര്‍ലിന്‍: ഇന്ത്യന്‍ വിദഗ്ദ്ധ തൊഴിലാളികളുടെ വിസ പ്രോസസ്സിംഗ് സമയം ജര്‍മ്മന്‍ സര്‍ക്കാര്‍ ഗണ്യമായി കുറച്ചു. ദീര്‍ഘകാല വിസകള്‍ക്കുള്ള കാത്ത...
ബെര്‍ലിന്‍: ഇന്ത്യന്‍ വിദഗ്ദ്ധ തൊഴിലാളികളുടെ വിസ പ്രോസസ്സിംഗ് സമയം ജര്‍മ്മന്‍ സര്‍ക്കാര്‍ ഗണ്യമായി കുറച്ചു. ദീര്‍ഘകാല വിസകള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസത്തില്‍ നിന്ന് രണ്ടാഴ്ചയായി ചുരുക്കിയതായി ഷെങ്കന്‍ വിസ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിസയ്ക്ക് അപേക്ഷിച്ച നാലു ലക്ഷത്തോളം പേര്‍ കാത്തിരിക്കെ പ്രോസസ്സിംഗ് സമയം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക് പറഞ്ഞു.
''വിദഗ്ധരായ തൊഴിലാളികളെ രാജ്യത്തിന് അടിയന്തരമായി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴിലാളികളുടെ വിസാ കാത്തിരിപ്പു സമയം കുറയ്ക്കുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ജര്‍മ്മന്‍ ബിസിനസുകള്‍ അതിവേഗ വിസ ഇഷ്യൂ ആവശ്യമുണ്ട്. അതുപോലെ, ജര്‍മ്മനിയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അവരുടെ സ്‌പെഷ്യലിസ്റ്റുകളെ കാലതാമസം കൂടാതെ ജര്‍മനിയിലേക്ക് അയയ്ക്കുന്നതിനു വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് വേണ്ടതുണ്ടെന്നും അന്നലീന ബെയര്‍ബോക് പറഞ്ഞു.
ജര്‍മ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ല്‍ 570,000 തൊഴില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ജര്‍മ്മനിക്ക് അടിയന്തരമായി പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. ഈ കുറവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും അന്നലീന ബെയര്‍ബോക് സമ്മതിച്ചു.
വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് തൊഴിലാളികളെ ജര്‍മ്മനിയിലേക്ക് വരാനും നിലവില്‍ ബുദ്ധിമുട്ട് നേരിടുന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. തൊഴിലാളി ക്ഷാമം നിമിത്തമുള്ള ഉത്പാദന നഷ്ടം 2027 ആകുന്നതോടെ 74 ബില്യണ്‍ യൂറോയില്‍ എത്തുമെന്ന് ജര്‍മന്‍ അധികൃതര്‍ കണക്കുകൂട്ടുന്നത്.
2024 ജനുവരി മുതല്‍ ജൂണ്‍ വരെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ജര്‍മ്മനി 80,000 വിസകള്‍ അനുവദിച്ചതായി ഫെഡറല്‍ ഫോറിന്‍ ഓഫീസ് പറയുന്നു. ഈ കാലയളവിലെ ദേശീയ വിസകളുടെ പ്രധാന ഗുണഭോക്താക്കള്‍ വിദഗ്ദ്ധ തൊഴിലാളികളായിരുന്നു.
COMMENTS