കീവ്: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയിനിലെത്തി. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് മോദി യുക...
കീവ്: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയിനിലെത്തി. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് മോദി യുക്രെയിന് തലസ്ഥാനമായ കീവിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോവില്‍ നിന്നാണ് മോദി യാത്ര തുടങ്ങിയത്.
യുക്രെയിന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. മോദി ചരിത്ര സന്ദര്‍ശനത്തിലേക്കാണ് ചുവടുവയ്ക്കുന്നത്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന് സന്ദര്‍ശിക്കുന്നത്. റഷ്യ - യുക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന് സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. റഷ്യ - യുക്രെയിന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടില്‍ വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
COMMENTS