Actor Naga Chaitanya and Sobhita Dhulipala engaged today
ഹൈദരാബാദ്: നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇന്നു രാവിലെ നടന്റെ ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജ്ജുന അക്കിനേനിയാണ് വിവരം ഔദ്യേഗികമായി അറിയിച്ചത്.
നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്തയെയാണ് നടന്‍ ആദ്യം വിവാഹം കഴിച്ചിരുന്നത്. നാലു വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് അവര്‍ വിവാഹ മോചനം നേടിയിരുന്നു.
Keywords: Actor Naga Chaitanya, Actress Sobhita Dhulipala, Engagement
COMMENTS