തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടത...
തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സ്വരാജിന്റെ ഹര്‍ജി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ല്‍ ബാബുവിനെ സ്വരാജ് 4471 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Key Words: Tripunithura Election Case, Supreme Court, K Babu
COMMENTS