Tragic scooter accident
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ സ്കൂട്ടര്‍ യാത്രിക മേല്‍പ്പാലത്തില്‍ നിന്നും സര്‍വീസ് റോഡിലേക്ക് വീണു മരിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ പിന്‍സീറ്റിലിരുന്ന സഹോദരി സിമിയാണ് മരിച്ചത്. സിമിയുടെ മകളും സിനിയും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ് അപകടമുണ്ടായത്. ആക്കുളം ഭാഗത്തു നിന്നും ചാക്കയിലേക്ക് വരികയായിരുന്ന ഇവരുടെ സ്കൂട്ടര്‍ ലുലു മാള്‍ കഴിഞ്ഞുള്ള മേല്‍പ്പാലത്തില്‍ നിന്നും ഇറങ്ങവേ നിയന്ത്രണം വിട്ട് ഇടതുഭാഗത്തേക്ക് പാഞ്ഞുകയറി കൈവരിയില്‍ ഇടിച്ച് മൂവരും താഴെ സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിമി മരണമടയുകയായിരുന്നു. അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Scooter accident, Thiruvananthapuram, Police, Case, Death
COMMENTS