ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റവാളികളുടെ അപ്പീലില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍, കെ കെ രമ അടക്കമുള്ള എത...
ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റവാളികളുടെ അപ്പീലില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍, കെ കെ രമ അടക്കമുള്ള എതിര്കക്ഷികള്ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികള്‍, അപ്പീല്‍ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
എതിര് ഭാഗത്തെ കേള്‍ക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ച്ചയ്ക്ക് ഉള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്. ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിശ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസിലെ ആദ്യ ആറ് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വര്ഷമായിജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ കെ കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
Key Words: TP Case, Supreme Court
COMMENTS